Manorama Varthaaneram Podcast By Manorama Online cover art

Manorama Varthaaneram

Manorama Varthaaneram

By: Manorama Online
Listen for free

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane2026 Manorama Online Politics & Government
Episodes
  • ആരാകും ബേപ്പൂരിലെ സുൽത്താൻ? Beypore | Kerala Assembly Election 2026
    Mar 28 2026

    നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ബേപ്പൂർ. എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസിനെ എതിരിടാൻ യുഡിഎഫ് പക്ഷത്ത് രംഗത്തുള്ളത് പി.വി.അൻവർ ആണ് എന്നതാണ് ഇതിലെ കൗതുകം. അൻവറിന്റെ സാന്നിധ്യം നൽകുന്ന സമ്മർദ്ദം മുഹമ്മദ് റിയാസിനെ മണ്ഡലത്തിൽ പൂർണമായും തളച്ചിട്ടുവെന്ന് അഭിപ്രായപ്പെടുന്നവർ ഏറെ. വോട്ടുനേട്ടമുണ്ടാകുമെന്ന പ്രതീക്ഷയോടെ എൻഡിഎയുടെ കെ.പി.പ്രകാശ്ബാബുവും ഇവിടെ കളം നിറയുന്നു. ബേപ്പൂരിന്റെ രാഷ്ട്രീയ ചിത്രം അറിയാം. പോഡ്കാസ്റ്റ് അവതരണം– കെ.രമേഷ്.

    Beypore is one of the most notable constituencies in Kozhikode district during the assembly elections. The interesting aspect here is that PV Anwar is the UDF candidate facing the LDF candidate and sitting MLA and minister, PA Muhammed Riyas. Many believe that Anwar's presence has completely tied down Muhammed Riyas to the constituency, exerting significant pressure. KP Prakashbabu of the NDA is also actively contesting here, hoping to gain votes. Let's know the political landscape of Beypore. Podcast presentation - K Ramesh.

    See omnystudio.com/listener for privacy information.

    Show more Show less
    11 mins
  • മഞ്ചേശ്വരത്തെ എസ്‍‍ഡിപിഐ പിന്മാറ്റം: പിന്നിലെന്ത്? നേട്ടം ആർക്ക്? | Kerala Assembly Election | Manjeshwar | SDPI
    Mar 27 2026

    എസ്ഡിപിഐ സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചൂടുള്ള ചർച്ചയായി മാറിയ മണ്ഡലമാണ് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം. യുഡിഎഫിനെ ഞെട്ടിച്ചും ബിജെപിക്ക് വലിയ പ്രതീക്ഷ നൽകിയുമാണ് എസ്ഡിപിഐ മു‌സ്‍‍‌ലിം ലീഗിനെതിരെ സ്ഥാനാർഥിയെ തീരുമാനിച്ചത്. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ ലീഗിനും ബിജെപിക്കും എന്താണ് കാര്യം എന്നല്ലേ ? പിൻമാറില്ലെന്ന് വാശി പിടിച്ച എസ്ഡിപിഐ പിന്നീട് പെട്ടെന്ന് ഇവിടെ സ്ഥാനാർഥിയെ പിൻവലിച്ചത് എന്തിനാണ് എന്നല്ലെ ? ഈ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ചിലതു പരിശോധിക്കേണ്ടതുണ്ട്. പോഡ്കാസ്റ്റ് അവതരണം– നഹാസ് പി.മുഹമ്മദ്

    By deciding to field a candidate against the Muslim League, the SDPI initially shocked the UDF and gave the BJP a boost of hope. What do the League and the BJP have to do with the SDPI announcing a candidate in Manjeshwaram? And why did the SDPI, which initially insisted it would not back down, suddenly withdraw its candidate? To discuss these points, several factors need to be examined. Podcast by Nahas P muhammed.

    See omnystudio.com/listener for privacy information.

    Show more Show less
    6 mins
  • ഇക്കുറി നേമത്ത് ആര്? ‌| Kerala Assembly Election | Nemam | VotesApp
    Mar 26 2026

    സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി താമര വിരിയിച്ച്, 2016ൽ മറ്റു രണ്ടു മുന്നണികളെയും ഞെട്ടിച്ച സ്റ്റാർ മണ്ഡലമായ നേമം ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ശക്തമായ ത്രികോണമത്സരം നടക്കുന്ന നേമത്തിന്റെ രാഷ്ട്രീയ ചിത്രത്തെക്കുറിച്ച് വിശകലനം. പോഡ്കാസ്റ്റ് അവതരണം– രാജീവ് നായർ.

    Political Kerala is eagerly watching Nemam—the 'star constituency' that stunned both major fronts in 2016 by blooming the lotus for the first time in the state's political history. We analyze the shifting political landscape of Nemam. Podcast by Rajeev Nair.

    See omnystudio.com/listener for privacy information.

    Show more Show less
    4 mins
No reviews yet