• വട്ടിയൂർക്കാവിൽ തീപാറും പോരാട്ടം Vattiyoorkavu ​| Kerala assembly elections 2026
    Mar 29 2026

    സിപിഎം മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂർക്കാവ് മണ്ഡലം 2019 ലെ ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത വി.കെ.പ്രശാന്ത് വിജയം നിലനിർത്താനുള്ള പോരിൽ. താൻ വിട്ടുപോയതോടെ കോൺഗ്രസിനു നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കുമെന്നുറച്ച് കെ.മുരളീധരൻ. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിലെ വാർഡിൽ കൗൺസിലറായി ജയിച്ച ആവേശത്തിൽ മുൻ ഡിജിപി ആർ.ശ്രീലേഖ കൂടി കളത്തിലിറങ്ങിയതോടെ വട്ടിയൂർക്കാവിലേക്കു രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ തിരിയും.

    V.K. Prashant, who captured the Vattiyoorkavu seat, where CPM was in third place, in the 2019 by-election, is in the fray to retain his victory. K. Muraleedharan is determined to recapture the constituency that Congress lost after he left. With the former DGP R. Sreelekha also entering the contest with the enthusiasm of winning as a councilor in a ward of a BJP 'A' grade constituency, the political attention of Kerala will turn towards Vattiyoorkavu.

    See omnystudio.com/listener for privacy information.

    Show more Show less
    5 mins
  • ആരാകും ബേപ്പൂരിലെ സുൽത്താൻ? Beypore | Kerala Assembly Election 2026
    Mar 28 2026

    നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ബേപ്പൂർ. എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസിനെ എതിരിടാൻ യുഡിഎഫ് പക്ഷത്ത് രംഗത്തുള്ളത് പി.വി.അൻവർ ആണ് എന്നതാണ് ഇതിലെ കൗതുകം. അൻവറിന്റെ സാന്നിധ്യം നൽകുന്ന സമ്മർദ്ദം മുഹമ്മദ് റിയാസിനെ മണ്ഡലത്തിൽ പൂർണമായും തളച്ചിട്ടുവെന്ന് അഭിപ്രായപ്പെടുന്നവർ ഏറെ. വോട്ടുനേട്ടമുണ്ടാകുമെന്ന പ്രതീക്ഷയോടെ എൻഡിഎയുടെ കെ.പി.പ്രകാശ്ബാബുവും ഇവിടെ കളം നിറയുന്നു. ബേപ്പൂരിന്റെ രാഷ്ട്രീയ ചിത്രം അറിയാം. പോഡ്കാസ്റ്റ് അവതരണം– കെ.രമേഷ്.

    Beypore is one of the most notable constituencies in Kozhikode district during the assembly elections. The interesting aspect here is that PV Anwar is the UDF candidate facing the LDF candidate and sitting MLA and minister, PA Muhammed Riyas. Many believe that Anwar's presence has completely tied down Muhammed Riyas to the constituency, exerting significant pressure. KP Prakashbabu of the NDA is also actively contesting here, hoping to gain votes. Let's know the political landscape of Beypore. Podcast presentation - K Ramesh.

    See omnystudio.com/listener for privacy information.

    Show more Show less
    11 mins
  • മഞ്ചേശ്വരത്തെ എസ്‍‍ഡിപിഐ പിന്മാറ്റം: പിന്നിലെന്ത്? നേട്ടം ആർക്ക്? | Kerala Assembly Election | Manjeshwar | SDPI
    Mar 27 2026

    എസ്ഡിപിഐ സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചൂടുള്ള ചർച്ചയായി മാറിയ മണ്ഡലമാണ് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം. യുഡിഎഫിനെ ഞെട്ടിച്ചും ബിജെപിക്ക് വലിയ പ്രതീക്ഷ നൽകിയുമാണ് എസ്ഡിപിഐ മു‌സ്‍‍‌ലിം ലീഗിനെതിരെ സ്ഥാനാർഥിയെ തീരുമാനിച്ചത്. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ ലീഗിനും ബിജെപിക്കും എന്താണ് കാര്യം എന്നല്ലേ ? പിൻമാറില്ലെന്ന് വാശി പിടിച്ച എസ്ഡിപിഐ പിന്നീട് പെട്ടെന്ന് ഇവിടെ സ്ഥാനാർഥിയെ പിൻവലിച്ചത് എന്തിനാണ് എന്നല്ലെ ? ഈ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ചിലതു പരിശോധിക്കേണ്ടതുണ്ട്. പോഡ്കാസ്റ്റ് അവതരണം– നഹാസ് പി.മുഹമ്മദ്

    By deciding to field a candidate against the Muslim League, the SDPI initially shocked the UDF and gave the BJP a boost of hope. What do the League and the BJP have to do with the SDPI announcing a candidate in Manjeshwaram? And why did the SDPI, which initially insisted it would not back down, suddenly withdraw its candidate? To discuss these points, several factors need to be examined. Podcast by Nahas P muhammed.

    See omnystudio.com/listener for privacy information.

    Show more Show less
    6 mins
  • ഇക്കുറി നേമത്ത് ആര്? ‌| Kerala Assembly Election | Nemam | VotesApp
    Mar 26 2026

    സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി താമര വിരിയിച്ച്, 2016ൽ മറ്റു രണ്ടു മുന്നണികളെയും ഞെട്ടിച്ച സ്റ്റാർ മണ്ഡലമായ നേമം ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ശക്തമായ ത്രികോണമത്സരം നടക്കുന്ന നേമത്തിന്റെ രാഷ്ട്രീയ ചിത്രത്തെക്കുറിച്ച് വിശകലനം. പോഡ്കാസ്റ്റ് അവതരണം– രാജീവ് നായർ.

    Political Kerala is eagerly watching Nemam—the 'star constituency' that stunned both major fronts in 2016 by blooming the lotus for the first time in the state's political history. We analyze the shifting political landscape of Nemam. Podcast by Rajeev Nair.

    See omnystudio.com/listener for privacy information.

    Show more Show less
    4 mins
  • ആര് ഉറപ്പിക്കും കണ്ണൂർ മണ്ഡലത്തിലെ സീറ്റ്? Kannur | Kerala Assembly Election 2026 | VotesApp
    Mar 25 2026

    കണ്ണൂരിൽ മത്സരിക്കുമെന്ന ഉറപ്പ് കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സീറ്റിനായി അവസാന നിമിഷം വരെ അദ്ദേഹം ശ്രമം നടത്തി. ഒടുവിൽ സാധ്യമാവില്ലെന്നു ഉറപ്പായതോടെ പാർട്ടിക്ക് വിധേയനാവുകയായിരുന്നു. സുധാകരന് വേണ്ടി അണികൾ തെരുവിൽ ഇറങ്ങിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. സുധാകരൻ താൻ പാർട്ടി നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുമെന്ന് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അനുകൂലികൾ നേതാവിന് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധത്തിലാണ്. പോഡ്കാസ്റ്റ് അവതരണം – അരുൺ വർഗീസ്

    K Sudhakaran had assured the media he would contest in Kannur and fought till the end for the seat. When it became clear it wasn't possible, he fell in line with the party's decision. Supporters took to the streets in protest, but to no avail. While Sudhakaran has pledged to follow party directives, his supporters are upset, feeling their leader's been sidelined. Podcast presentation – Arun Varghese

    See omnystudio.com/listener for privacy information.

    Show more Show less
    6 mins
  • പറവൂർ ആര്‍ക്കൊപ്പം? സതീശനെ നേരിടാൻ ടൈസൺ
    Mar 24 2026

    പ്രതിപക്ഷ നേതാവിനെതിരെ ശക്തനായ എതിരാളിയെ രംഗത്തിറക്കി അദ്ദേഹത്തെ മണ്ഡലത്തിൽ തളച്ചിടാനും വിജയത്തുടർ‌ച്ച ഇല്ലാതാക്കാനുമാണ് സിപിഐ ലക്ഷ്യമിടുന്നത്. കാൽനൂറ്റാണ്ടായി പറവൂരിലെ എംഎൽഎയായ സതീശനെ തളയ്ക്കാൻ ടൈസണ് സാധിക്കുമെന്നാണ് സിപിഐ വിലയിരുത്തൽ. 2001ൽ ആദ്യമായി നിയമസഭയിലെത്തിയ സതീശൻ, തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സിപിഐയിലെ എം.ടി. നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21,301 വോട്ടുകൾക്കായിരുന്നു 2021 ലെ സതീശന്‍റെ വിജയം. പറവൂരിന്റെ മനസ്സിലെന്താണ്. പോഡ്കാസ്റ്റ് അവതരണം– കെ.എൻ.അശോക്


    The CPI aims to field a strong opponent against the Leader of the Opposition, thereby pinning him down in his constituency and halting his winning streak. The CPI's assessment is that Tyson can effectively challenge Sathisan, who has been the MLA of Paravur for a quarter of a century. Sathisan, who first entered the assembly in 2001, is aiming for his sixth consecutive victory this time. It was M.T. Nixan of the CPI whom Sathisan defeated last time. Sathisan's victory in 2021 was by a margin of 21,301 votes. What's on the minds of Paravur? Podcast presentation – K.N. Ashok.

    See omnystudio.com/listener for privacy information.

    Show more Show less
    11 mins
  • സുധാകരന് അധികാരമോഹം ​| Election Special | Binoy Viswam
    Mar 23 2026

    മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍ പാര്‍ട്ടിയുമായി കലഹിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്നത് അധികാരമോഹം കൊണ്ടു തന്നെയെന്നു തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജി.സുധാകരനെ പോലെ ഒരു നേതാവ് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ബിനോയ് വിശ്വം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് പ്രത്യേക അഭിമുഖം– അവതരിപ്പിക്കുന്നത് രാജീവ് നായർ.

    CPI State Secretary Binoy Viswam openly stated that senior CPM leader G. Sudhakaran is contesting as an independent in Ambalappuzha, estranged from the party, due to his lust for power. Binoy Viswam said in a special interview given to Manorama Online that a leader like G. Sudhakaran should never have done such a thing. Assembly Election Special Interview – Presented by Rajeev Nair.

    See omnystudio.com/listener for privacy information.

    Show more Show less
    42 mins
  • ഇടഞ്ഞ് സുധാകരൻ, വഴങ്ങി പാർട്ടി- Kerala Assembly Election | K Sudhakaran | Podcast
    Mar 19 2026

    ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ കണ്ണൂരിൽ കെ.സുധാകരന് സീറ്റ് നൽകാൻ കോൺഗ്രസിൽ ധാരണ. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ സുധാകരന് മാത്രം ഇളവ് നല്‍കുമെന്നാണ് വിവരം. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച ചർച്ച പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വീട്ടിൽ തുടങ്ങിയത്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ തീരുമാനത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് രാത്രി വൈകി ഖർഗെയുടെ വസതിയിലേക്കു യോഗം മാറ്റിയത്. പുലർച്ചെ 2.30വരെ യോഗം തുടർന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്താൻ കഴിയാത്ത സ്ഥിതിയിലായിരുന്നു നേതാക്കൾ. അവതരണം: സീന എലിസബത്ത് മാമ്മൻ

    After days of prolonged discussions and debates, the Congress has reportedly reached a consensus to allot the Kannur seat to K. Sudhakaran. Despite a general decision that MPs should not contest, it is understood that Sudhakaran will be given an exception.
    The discussions regarding the candidate announcement began around 10:30 PM on Wednesday at the residence of party president Mallikarjun Kharge. As the Central Election Committee meeting failed to reach a decision, the discussions were shifted late at night to Kharge’s residence. The meeting continued until 2:30 AM, but the leaders were still unable to make an official announcement. Presentation: Seena Elizabeth Mammen

    See omnystudio.com/listener for privacy information.

    Show more Show less
    2 mins